നിലവിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിലെ സാധ്യത;നിക്ഷേപമായി സ്വർണ്ണം വാങ്ങുന്നവർ ഏത് തരം സ്വർണ്ണമാണ് വാങ്ങേണ്ടത്; സൗദി സ്പെഷ്യലിസ്റ്റ് വിശദീകരിക്കുന്നു
കൊറോണ വന്നതിന് ശേഷം സ്വർണ്ണ വിലയിൽ വലിയ ഉയർച്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് സൗദി നാഷണൽ കമ്മിറ്റി ഫോർ ഗോൾഡ് ആൻഡ് പ്രീഷ്യസ് മെറ്റൽസ് മെമ്പർ മുഹമ്മദ് അസൂസ് അറിയിച്ചു.
ഓഹരി വിപണികളിൽ നിക്ഷേപിക്കാനുള്ള ആളുകളുടെ ഭയവും സ്വർണ്ണ വില വർധനവിനു കാരണമായിട്ടുണ്ടെന്ന് അസൂസ് പറയുന്നു.
കൊറോണ മൂലമുണ്ടായ ആഗോള സാമ്പത്തിക സാംബത്തിക വ്യവസ്ഥിതിയിലെ അസന്തുലിതാവസ്ഥയും സ്വർണ്ണത്തിൽ നിക്ഷേപം വർദ്ധിക്കാനും വില വർദ്ധനവിനും കാരണമായിട്ടുണ്ട്.
സ്വർണ്ണം നിക്ഷേപമായി വാങ്ങാൻ ഉദ്ദേശിക്കുന്നവർ പണത്തിനനുസരിച്ച് ഗോൾഡ് ബാറുകളായി വാങ്ങുന്നതാണു നല്ലത്.
നിലവിൽ ഏറ്റവും നല്ല നിക്ഷേപത്തിനും പണം സുരക്ഷിതമാക്കാനും സ്വർണ്ണം നല്ല ഒരു ഓപ്ഷനാണെന്നും അസൂസ് ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa