ആശ്വാസമായി സൗദിയിൽ കൊറോണയിൽ നിന്ന് മുക്തി നേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു
സൗദിയിൽ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം 4,000 ത്തിനു മുകളിൽ നിൽക്കുംബോഴും ആശ്വാസമായിക്കൊണ്ട് രോഗമുക്തി നേടിയവരുടെ എണ്ണം വർദ്ധിച്ചു.
പുതുതായി 4652 പേർക്കാണു കൊറോണ സ്ഥിരീകരിച്ചതെങ്കിൽ 2051 പേർ സുഖം പ്രാപിച്ചിട്ടുണ്ട് എന്നത് ആശ്വാസം പകരുന്നു. പുതിയ രോഗബാധിതരുടെ എണ്ണത്തിലും ഇന്ന് നേരിയ കുറവുണ്ട്.
അതേ സമയം 36 പേർ കൂടി ഇന്ന് ഗുരുതരാവസ്ഥയിലായിട്ടുണ്ട്. നിലവിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ ആകെ എണ്ണം 190 ആണ്.
29,728 ആക്റ്റീവ് കേസുകളാണിപ്പോൾ സൗദിയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇത് വരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ ആകെ എണ്ണം 44.38 ലക്ഷം കവിഞ്ഞതായി ആരോഗ്യ മന്ത്രാലയ ഡാറ്റകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa