കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായവരുടെ എണ്ണം വർദ്ധിച്ചെങ്കിലും ആശങ്കപ്പെടാനില്ലെന്ന സൂചന നൽകി സൗദി ആരോഗ്യമന്ത്രാലയ വാക്താവ്
സൗദിയിൽ ഇപ്പോൾ ഗുരുതരാവസ്ഥയിലാകുന്ന കൊറോണ ബാധിതരുടെ എണ്ണം പകർച്ചാവ്യാധിയുടെ തുടക്ക കാലത്തെ അവസ്ഥയുമായി തുലനം ചെയ്യുന്നത് പ്രധാനമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി.
രാജ്യത്ത് ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കൂടുന്നുണ്ട്. അതേ സമയം ഒരു വർഷം മുംബുണ്ടായിരുന്ന അവസ്ഥയുമായി തുലനം ചെയ്യുമ്പോൾ ഇപ്പോൾ ഗുരുതരാവസ്ഥയിലായവരുടെ എണ്ണം വളരെ കുറവാണ്.
ഒരു വർഷം മുംബ് ഇപ്പോഴുള്ളത് പോലെ രോഗികൾ വർദ്ധിച്ചപ്പോൾ ഗുരുതരാവസ്ഥയിലായവരേക്കാൾ 16 മടങ്ങ് കുറവാണ് നിലവിൽ ഗുരുതരാവസ്ഥയിലായവരുടെ എണ്ണം.
സമൂഹം പ്രതിരോധ ശേഷി നേടിയതിന്റെ ഫലമാണ് ഗുരുതരാവസ്ഥയിലായവരുടെ എണ്ണം കുറയുന്നതിനു സഹായകരമായതെന്നും നിർദ്ദേശിക്കപ്പെട്ട മുൻ കരുതലുകൾ എല്ലാവരും പാലിക്കണമെന്നും വാക്താവ് ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa