ഹെൽത്ത് കാർഡില്ലെങ്കിൽ 2000 റിയാൽ പിഴ വീഴും; ജാഗ്രതൈ
ജിദ്ദ്: വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡില്ലെങ്കിൽ 2000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി നഗര ഗ്രാമകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഈ വരുന്ന ശനിയാഴ്ച മുതലായിരിക്കും നിയമം പ്രാബല്യത്തിൽ വരിക. ഓരോ ജീവനക്കാരനും 2000 റിയാൽ എന്ന തോതിൽ പിഴ ചുമത്തും.
ഭക്ഷ്യ വസ്തുക്കളുടെ വില്പന നടക്കുന്ന കടകളും ബാർബർമാരും, കുക്കിംഗ് മേഖലയിലുള്ളവരും അടക്കം പൊതുജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കെല്ലാം ഹെൽത്ത് കാർഡ് നിർബന്ധമാകും.
തൊഴിലാളികൾ ഇത്തരം മേഖലകളിൽ ജോലി ചെയ്യാൻ ഫിറ്റ് ആണെന്ന് തെളിയിക്കാൻ ഹെൽത്ത് കാർഡുകൾ സഹായകരമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa