സൗദിയിൽ ലോൺട്രി ഷോപ്പുകളിൽ വസ്ത്രങ്ങൾ തറയിൽ വെച്ചാൽ പിഴ
റിയാദ്: അലക്കു കടകളിൽ വസ്ത്രങ്ങൾ നേരിട്ട് തറയിൽ വെക്കുന്നവർക്കുള്ള പിഴയെക്കുറിച്ച് സൗദി മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ശനിയാഴ്ച മുതൽ ഇത്തരത്തിൽ വസ്ത്രങ്ങൾ തറയിൽ വെച്ചാൽ 1000 റിയാൽ പിഴ ചുമത്തും.
ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. പിഴ ചുമത്തുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകുകയും നിയമലംഘനം തിരുത്താൻ അവസരം നൽകുകയും ചെയ്യും.
സ്ത്രീകളുടെ ബ്യൂട്ടി പാർലറുകൾക്കുള്ളിൽ കാമറ വെക്കുന്നതും അംഗീകാരമില്ലാത്ത പൗഡറുകളും കോസ്മെറ്റിക്കുകളും ഉപയോഗിക്കുന്നതും മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa