Monday, September 23, 2024
Saudi ArabiaTop Stories

സുരക്ഷിത സ്ഥാനങ്ങളിലിരിക്കാൻ സൗദി സിവിൽ ഡിഫൻസിൻ്റെ ആഹ്വാനം

റിയാദ്: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന ശക്തമായ മഴയും വെള്ളപ്പൊക്കവും താപനിലയിലെ കുറവും പരിഗണിച്ച് എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിലിരിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.

സുരക്ഷിത സ്ഥാനങ്ങളിരിക്കുക, വെള്ളക്കെട്ടുകളെ സമീപിക്കാതിരിക്കുക, കുട്ടികളെ വെള്ളം ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളിലേക്ക് വിടാതിരിക്കുക്ക, താഴ് വരകൾ ക്രോസ് ചെയ്യാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ഓർമ്മപ്പെടുത്തുന്നു.

രാജ്യത്തിൻ്റെ വിവിധ പ്രവിശ്യകളിൽ ഇന്നും നാളെയുമെല്ലാം മഴയും കാറ്റും തണുപ്പും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കത്തിൽ പെട്ട ആളുകളെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്