Sunday, September 22, 2024
Saudi ArabiaTop Stories

മദീന ഖുർആൻ പ്രസ് പ്രവർത്തന സമയം നീട്ടാൻ ഉത്തരവ്

മദീന: കിംഗ് ഫഹദ് ഖുർആൻ പ്രിൻ്റിംഗ് പ്രസിലെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് ഡിപാർട്ട്മെൻ്റിൻ്റെ പ്രവർത്തന സമയം ദീർഘിപ്പിക്കാൻ സൗദി മതകാര്യ വകുപ്പ് മന്ത്രി ഡോ:അബ്ദുൽ ലതീഫ് ആലു ശൈഖ് ഉത്തരവിട്ടു.

ഇതോടെ വെള്ളിയും ശനിയും ഒഴികെയുള്ള ദിനങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെ ഖുർആൻ പ്രസിലെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വിഭാഗം പ്രവർത്തിക്കും.

മുസ്ഹഫ് കോപ്പികൾ കരസ്ഥമാക്കാനും അത് പരിഭാഷപ്പെടുത്താനടക്കമുള്ള വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമുള്ള സ്ഥാപനങ്ങൾ, മനുഷ്യ സ്നേഹികൾ തുടങ്ങിയവരിൽ നിന്നുള്ള വർദ്ധിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു ഉത്തരവ്.

കിംഗ് ഫഹദ് പ്രസിലെ ബഹുഭൂരിപക്ഷം ഖുർആൻ കോപ്പികളും സൗദി ഗവണ്മെൻ്റ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കായി സൗജന്യമായാണ് വിതരണം ചെയ്യുന്നത്.

കൃത്യത, പേപർ ക്വാളിറ്റി, പ്രിൻ്റിംഗ് മികവ് എന്നിവയിൽ ലോകത്ത് ഏറ്റവും മികച്ച് നിൽക്കുന്നത് മദീനയിലെ പ്രിൻ്റ് ചെയ്യുന്ന ഖുർആൻ കോപികളാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്