Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ആക്റ്റീവ് കൊറോണ കേസുകൾ 40,000 കടന്നു; സുഖം പ്രാപിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു

ജിദ്ദ: സൗദിയിൽ പുതുതായി 5477 പേർക്ക് കൂടി കൊറോണ ബാധിച്ചപ്പോൾ 3405 പേർ കൂടി സുഖം പ്രാപിച്ചു. പ്രതിദിന രോഗമുക്തരുടെ എണ്ണം വീണ്ടും 3,000 ത്തിനു മുകളിൽ എത്തിയത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

നിലവിൽ രാജ്യത്തുള്ള ആക്റ്റീവ് കേസുകളൂടെ ആകെ എണ്ണം 41,577 ആയി ഉയർന്നിട്ടുണ്ട്. അതിൽ 336 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.

ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും മരണ സംഖ്യ വളരെ കുറവാണെന്നത് ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1 കൊറോണ മരണം മാത്രമാണു റിപ്പോർട്ട് ചെയ്തത്.

സൗദിയിൽ ഇത് വരെയായി ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 51.95 ലക്ഷം ആയി ഉയർന്നിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ ഡാറ്റ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്