Saturday, November 30, 2024
Saudi ArabiaTop Stories

സൗദിയിലെ എട്ട് പ്രവിശ്യകളിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ തുടരും; ജാഗ്രതാ നിർദ്ദേശം

ജിദ്ദ: രാജ്യത്തിൻ്റെ വിവിധ പ്രവിശ്യകളിൽ അടുത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ മുഴുവൻ ജനങ്ങളും ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.

റിയാദ്, ശർഖിയ, അൽബാഹ, മക്ക, അസീർ, തബൂക്ക്, നോർത്തേൺ ബോഡർ, മദീന എന്നീ പ്രവിശ്യകളിൽ ശക്തമായതും മിതമായതുമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണമുണ്ട്.

മഴയും കാറ്റും വെള്ളപ്പൊക്കത്തിനു കാരണമായേക്കും. തബൂക്കിലെയും അൽ ജൗഫിലെയും നോർത്തേൺ ബോഡറിലെയും ഉയർന്ന പ്രദേശങ്ങളിൽ ഐസ് വീഴ്ചയും അനുഭവപ്പെടും.

രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും താപ നില പൂജ്യം ഡിഗ്രിക്കും അഞ്ച് ഡിഗ്രിക്കും ഇടയിലായിരിക്കുമെന്ന് നിരീക്ഷണത്തിൽ പറയുന്നു.

വെള്ളം ഒരുമിക്കുന്ന സ്ഥലങ്ങളിൽ നിന്ന് അകലം പാലിക്കണമെന്നും സിവിൽ ഡിഫൻസിൻ്റെ ജാഗ്രതാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്