ഇത് പോലൊരു ഐസ് മഴ നിങ്ങൾ കണ്ടിരിക്കില്ല; സൗദിയിലെ തുറൈഫിൽ നീന്നുള്ള വീഡിയോ വൈറലാകുന്നു
സൗദിയുടെ പല ഭാഗങ്ങളിലും സമീപ ദിനങ്ങളിൽ പല സന്ദർഭങ്ങളിലായി ഐസ് മഴ അനുഭവപ്പെട്ട് കൊണ്ടിരിക്കുകയാണ്.
പല ഭാഗങ്ങളിൽ നിന്നുമുള്ള ഐസ് മഴയുടെ ദൃശ്യങ്ങൾ അറേബ്യൻ മലയാളി തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഏറ്റവും മനോഹരവും വ്യത്യസ്തവുമായ രീതിയിൽ റെക്കോർഡ് ചെയ്യപ്പെട്ട ആലിപ്പഴ വർഷത്തിന്റെ വീഡിയോ ഇപ്പോൾ സൗദി സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
സൗദിയിലെ നോർത്തേൺ ബോഡറിലെ തുറൈഫിൽ നിന്നുള്ള ഒരു ആലിപ്പഴ വർഷ വീഡിയോയാണ് വൈറലായിരിക്കുന്നത്.
കാറ്റിന്റെ അകമ്പടിയോടെ അതി ശക്തമായിത്തന്നെ ഐസ് മഴ പെയ്യുന്നത് കാമറാമാൻ മനോഹരമായി ഷൂട്ട് ചെയ്തിട്ടുമുണ്ട്.
വൈറലായ തുറൈഫിലെ ഐസ് മഴയുടെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q