Friday, November 22, 2024
Saudi ArabiaTop Stories

ബിനാമികൾക്ക് പദവി ശരിയാക്കാനുള്ള സമയ പരിധി അവസാനിക്കാൻ ഇനി 30 ദിവസം ബാക്കി

ജിദ്ദ: ബിനാമി ബിസിനസുകൾ പദവി ശരിയാക്കി നിയമ വിധേയമാകുന്നതിനുള്ള സമയ പരിധി അവസാനിക്കാൻ ഇനി 30 ദിവസം മാത്രം ബാക്കി.

സൗദി വാണിജ്യ മന്ത്രാലയം ഇത് സംബന്ധിച്ച് തിങ്കളാഴ്ച വീണ്ടും മുന്നറിയിപ്പ് നൽകി.

ഫെബ്രുവരി 16 നാണ് പദവി ശരിയാക്കാനുള്ള ഇളവ് കാലാവധി അവസാനിക്കുന്നത്.

പദവി ശരിയാക്കാതെ ബിനാമികളായി തുടരുന്നവർക്ക് 5 വർഷം വരെ ജയിലും 5 മില്യൻ റിയാൽ വരെ പിഴയും ശിക്ഷ അനുഭവിക്കേണ്ടി വരും.

ഇതിനകം നിരവധി മലയാളി പ്രവാസി ബിസിനസുകാർ തങ്ങളുടെ സ്ഥാപനങ്ങളുടെ പദവി ശരിയാക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്