സൗദിയിലെ നാല് പ്രവിശ്യകളിൽ ഈ ആഴ്ചയിലെ രണ്ട് ദിവസങ്ങളിൽ മൈനസ് ഡിഗ്രി താപ നില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്
റിയാദ്: സൗദിയുടെ ആകാശത്ത് ശീത തരംഗം നില നിൽക്കുന്നതായി സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം വാക്താവ് അറിയിച്ചു.
രാജ്യത്തെ നാലു പ്രവിശ്യകളിലെ ചില ഭാഗങ്ങളിൽ ഈ വരുന്ന വെള്ളി, ശനി ദിവസങ്ങളിൽ താപ നില മൈനസ് ഡ്രിഗ്രിയിലേക്ക് താഴും.
റിയാദിൽ താപ നില മൈനസ് 3 മൂന്ന് ഡിഗ്രി വരെയാകും. നോർത്തേൺ ബർഡറിലും, ഹായിലിലും, മദീനയുടെ വടക്ക് ഭാഗങ്ങളിലും താപ നില മൈനസ് 5 ഡിഗ്രി വരെയും അനുഭവപ്പെടും.
രാജ്യത്തിനെ വടക്ക് ഭാഗങ്ങളിൽ മഞ്ഞ് വീഴ്ച തുടരുമെന്നും എല്ലാവരും അധികൃതരുടെ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും ശ്രദ്ധിക്കണമെന്നും വാക്താവ് ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ശക്തമായ മഴയും മഞ്ഞ് വീഴ്ചയും അനുഭവപ്പെട്ടിരുന്നു.
തുറൈഫിൽ കഴിഞ്ഞ ദിവസം താപ നില മൈനസ് 6 ഡിഗ്രി വരെയും ഖുറയാത്തിൽ മൈനസ് 5 ഡിഗ്രി വരെയും അറാറിൽ മൈനസ് 4 ഡിഗ്രി വരെയുമായിരുന്നു താപ നില അനുഭവപ്പെട്ടിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q