Saturday, September 21, 2024
Saudi ArabiaTop Stories

മാർക്കറ്റിംഗ് മേഖലയിലെ 12,000 തൊഴിലുകളുടെ സൗദിവത്ക്കരണം ലക്ഷ്യം

റിയാദ്: സമീപ കാലത്ത് തന്നെ മാർക്കറ്റിംഗ് മേഖലയിലെ 12,000 തൊഴിലുകൾ സൗദിവത്ക്കരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൗദി മാനവവിഭവശേഷി സാമൂഹിക ക്ഷേമ വകുപ്പ് വാക്താവ് സഅദ് അൽ ഹമ്മാദ് അറിയിച്ചു.

സൗദിവത്ക്കരണ ലക്ഷ്യം ഇതിനകം മുന്നോട്ട് പോകുന്നുണ്ടെന്ന സൂചനയും വാക്താവ് നൽകി. കഴിഞ്ഞ രണ്ട് മാസങ്ങൾ കൊണ്ട് തന്നെ 5,000 യുവതീ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമായിട്ടുണ്ട്.

സൗദിയുടെ സംസ്കാരവും ഐഡൻ്റിറ്റിയും പ്രതിഫലിപ്പിക്കുന്നതിനുള്ള ശേഷി സൗദി യുവതീ യുവാക്കൾക്ക് മാത്രമേ സാധിക്കുകയുള്ളു.

നിർബന്ധിതമായും സൗദിവത്ക്കരിക്കേണ്ട മാർക്കറ്റിംഗ് മേഖലയിൽ സൗദിവത്ക്കരണം നടത്താത്ത സ്ഥാപനങ്ങൾക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.

മന്ത്രാലയത്തിനു കീഴിലും അതോടൊപ്പം വിവിധ സ്വകാര്യ സ്ഥാപനങ്ങൾക്ക് കീഴിലും നിരവധി പരീശീലന പരിപാടികൾ നടക്കുന്നുണ്ടെന്നും വാക്താവ് ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്