അടച്ച ലെവി പിൻ വലിക്കാം; മാർഗം വ്യക്തമാക്കി അബ്ഷിർ
സൗദിയിലെ വിദേശ തൊഴിലാളികൾക്ക് തൊഴിലുടമ അടക്കേണ്ട ലെവി അടച്ചതിനു ശേഷം പിൻ വലിക്കാവുന്ന സാഹചര്യം അബ്ഷിർ വ്യക്തമാക്കി.
ലെവി അടച്ച ശേഷം ഇഖാമ പുതുക്കാനുള്ള തീരുമാനം ഒഴിവാക്കുന്ന സന്ദർഭത്തിൽ ഈ മാർഗം ഉപയോക്താക്കൾക്ക് സഹായകരമായേക്കും.
ഇതിനായി ഉപയോക്താവ് പ്രൈവറ്റ് മെസേജിലൂടെയാണ് ബന്ധപ്പെടേണ്ടത് എന്ന് അബ്ഷിർ ഓർമ്മപ്പെടുത്തുന്നു.
പേര്, ഐഡന്റിറ്റി നമ്പർ, ബന്ധപ്പെടാനുള്ള നമ്പർ എന്നിവയും പ്രശ്നത്തിന്റെ വിശദാംശങ്ങളും പേയ്‌മെന്റ് നടത്തിയ ബാങ്ക് വിവരങ്ങളും നൽകണമെന്നും പ്ലാറ്റ്ഫോം സൂചിപ്പിച്ചു.
പ്രൈവറ്റ് മെസേജിൽ ടെക്നിക്കൽ സപ്പോർട്ട് എന്ന വാക്ക് എഴുതിയോ അല്ലെങ്കിൽ മെയിൻ ലിസ്റ്റിൽ നിന്ന് അത് തിരഞ്ഞെടുത്തതിനു ശേഷം “ഇൻഫർമേഷൻ ഓൺ ആൻ എമ്പ്ലോയീസ് റിക്വസ്റ്റ്” എന്ന ഓപ്ഷൻ വഴിയോ ആണ് നടപടികൾ പൂർത്തിയാകുന്നത്.
നിലവിൽ ലെവി 3 മാസത്തിനും 6 മാസത്തിനും 9 മാസത്തിനും ഒരു വർഷത്തിനും ലെവി അടക്കാൻ സൗകര്യമുണ്ട്.
പെട്ടെന്ന് എക്സിറ്റിൽ പോകേണ്ട പല പ്രവാസികളും ചുരുങ്ങിയ കാലയളവിലേക്കുള്ള ലെവി അടച്ച് അതിന്റെ പ്രയോജനം ഉപയോഗപ്പെടുത്തുന്നുമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa