വാക്സിനേഷൻ പൂർത്തിയാക്കാത്തവർക്ക് സിക്ക് ലീവ് ഇല്ല; സ്വിഹതീ വഴി ഓട്ടോമാറ്റിക്കായി രോഗാവധി ലഭിക്കുന്ന വിഭാഗങ്ങളെക്കുറിച്ചറിയാം
ജിദ്ദ: കൊറോണ ബാധിച്ചാൽ സിഹതീ ആപ്പ് വഴി ഓട്ടോമാറ്റിക്കായി രോഗാവധി ലഭിക്കുന്ന വിഭാഗങ്ങളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വാക്സിനേഷൻ പൂർത്തിയാക്കിയവർ, 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ, വാക്സിനേഷനിൽ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗം എന്നിവരാണു ഓട്ടോമാറ്റിക്കായി സിക്ക് ലീവ് ലഭിക്കുന്നവർ.
രോഗിയുടെ രോഗമുക്തി കാലാവധി അനുസൃതമായിട്ടായിരിക്കും സിക്ക് ലീവ് ഓട്ടോമാറ്റിക്കായി ആപിൽ ഇഷ്യു ചെയ്യപ്പെടുക.
വാക്സിൻ സ്വീകരിച്ചവർക്ക് അഥവാ ഇമ്യൂൺ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമെ സിക്ക് ലീവ് ഓട്ടോമാറ്റിക്കായി ഇഷ്യു ചെയ്യുകയുള്ളൂ എന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa