തന്റെ സഹോദരൻ്റെ ഘാതകന് സൗദി വനിത യാതൊരു ഉപാധികളുമില്ലാതെ മാപ്പ് നൽകി
ജിദ്ദ: തൻ്റെ സഹോദരൻ്റെ ഘാതകന് സൗദി വനിത യാതൊരു ഉപാധികളുമില്ലാതെ മാപ്പ് നൽകിയതിനാൽ പ്രതി വധ ശിക്ഷയിൽ നിന്നൊഴിവായി.
അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചാണ് കുടുംബം ഘാതകന് മാപ്പ് നൽകാൻ തയ്യാറായതെന്നും ദിയ പണമടക്കമുള്ള മദ്ധ്യസ്ഥ ശ്രമങ്ങൾ കുടുംബം നിരസിച്ചതായും മറിയം അൻസി എന്ന വനിത അറിയിച്ചു.
പ്രതിക്ക് മാപ്പ് നൽകിയത് മൂലം അയാളുടെ കുടുംബത്തിനു ഒരു പുതു ജീവിതം സാധ്യമാകുമെന്നും തൻ്റെ സഹോദരനു അതു വഴി പ്രതിഫലം വർദ്ധിക്കുമെന്നും മറിയം പറഞ്ഞു.
ഇത്തരം കേസുകളിൽ ആർക്കെല്ലാം മാപ്പ് നൽകാൻ കഴിയുമോ അവർ അല്ലാഹുവിൻ്റെ പ്രീതി കാംക്ഷിച്ച് മാപ്പ് നൽകട്ടെയെന്നും മറിയം അൻസി ആഹ്വാനം ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa