Saturday, September 21, 2024
Saudi ArabiaTop Stories

സുബ്ഹ് നമസ്ക്കരിച്ച് പോകുന്നയാളുടെ പിറകിൽ കാറിടിപ്പിച്ച് തെറിപ്പിച്ച് കവർച്ച: വീഡിയോ

സുബ്ഹ് നമസ്ക്കരിച്ച് പോകുന്നയാളുടെ പിറകിൽ കാറിടിപ്പിച്ച് തെറിപ്പിച്ച് രണ്ട് ക്രിമിനലുകൾ കൊള്ള നടത്തുന്ന വീഡിയോ സൗദിയിലെ ഓൺലൈൻ മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തി.

നടന്ന് പോകുന്നയാളുടെ പിറകിൽ അതി വേഗതയിൽ വന്നിടിച്ച കാർ അയാളെ ദൂരേക്ക് തെറിപ്പിക്കുകയായിരുന്നു.

തെറിച്ച് താഴെ വീണ വ്യക്തി താഴെ നിന്ന് എണീൽക്കാൻ ശ്രമിച്ചപ്പോൾ കാറിലുണ്ടായിരുന്ന ക്രിമിനലുകളിൽ ഒരാൾ പുറത്തിറങ്ങി അയാളെ വീണ്ടും താഴേക്ക് വീഴ്ത്തി.

തുടർന്ന് കാറിലുണ്ടായിരുന്ന രണ്ടാമത്തെ ക്രിമിനലും പുറത്തിറങ്ങുകയും താഴെ വീണു കിടക്കുന്ന വ്യക്തിയുടെ പണം കൊള്ള ചെയ്യുകയും രക്ഷപ്പെടുകയും ചെയ്തു.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് അർഹമായ ശിക്ഷ നൽകുന്നതിനായി സോഷ്യൽ മീഡിയയിൽ ആളൂകൾ കാംബയിൻ തന്നെ ആരംഭിച്ചിട്ടുണ്ട്.

പ്രതികൾ കാറുമായി അതി വേഗതയിൽ വന്ന് നടന്ന് പോകുന്ന വ്യക്തിയെ ഇടിക്കുന്നതിൻ്റെയും കൊള്ള നടത്തുന്നതിൻ്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്