Saturday, September 21, 2024
Saudi ArabiaTop StoriesU A E

അബുദാബിക്ക് നേരെ മിസൈലാക്രമണ ശ്രമം; സൗദിയിൽ മിസൈലാക്രമണത്തിൽ രണ്ട് വിദേശികൾക്ക് പരിക്ക്

അബുദാബിയെ ലക്ഷ്യമാക്കി ഹൂത്തികൾ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണം യു എ ഇ പ്രതിരോധ സേന തകർത്തു.

തകർക്കപ്പെട്ട മിസൈലിൻ്റെ ഭാഗങ്ങൾ അബുദാബിയുടെ വിവിധ ഭാഗങ്ങളിലായി പതിച്ചെന്നും അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെനും ഡിഫൻസ് മിനിസ്ട്രി അറിയിച്ചു.

കഴിഞ്ഞയാഴ്ച അബുദാബിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടാകുകയും രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും മരിക്കുകയും ചെയ്തിരുന്നു.

അതേ സമയം ഹൂത്തികൾ അയച്ച ബാലിസ്റ്റിക് മിസൈൽ പതിച്ച് ജിസാൻ ഇൻഡസ്ട്രിയ ഏരിയയിൽ രണ്ട് വിദേശികൾക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്.

ഒരു സുഡാനിക്കും ഒരു ബംഗ്ലാദേശിക്കുമാണു പരിക്കേറ്റത്. നിരവധി വർക് ഷോപ്പുകളും വാഹനങ്ങൾക്കും കേട് പാടുകൾ സംഭവിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്