ഇഖാമ, റി എൻട്രി, വിസിറ്റ് വിസ സൗജന്യ പുതുക്കൽ ആനുകൂല്യം ലഭിക്കുന്നത് 17 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്
സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരം സ്വന്തം നാടുകളിലുള്ള വിദേശികളുടെ ഇഖാമ, റി എൻ ട്രി, വിസിറ്റ് വിസാ കാലാവധികൾ മാർച്ച് 31 വരെ സൗജന്യമായി നീട്ടി നൽകുന്ന ആനൂകൂല്യം ലഭിക്കുന്നത് 17 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്.
ഇന്ത്യ സൗജന്യ പുതുക്കലിൽ ഉൾപ്പെടുമോ എന്ന് ജവാസാത്തിനോട് സംശയം ചോദിച്ചപ്പോഴായിരുന്നു ജവാസാത്ത് ഇത് സംബന്ധിച്ച് മറുപടി നൽകിയത്.
ജവാസാത്ത് നൽകിയ, സൗജന്യ പുതുക്കലിൽ ഉൾപ്പെടുന്ന 17 രാജ്യങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.
ഇന്ത്യ, ബ്രസീൽ, ഇന്തെനേഷ്യ, പാകിസ്താൻ, തുർക്കി, ലെബനാൻ, ഈജിപ്ത്, എത്യോപ്യ, വിയ്റ്റ്നാം, അഫ്ഗാൻ, സൗത്ത് ആഫ്രിക്ക, സിംബാവെ, നമീബിയ, മൊസാംബിക്, ബോത്സ്വാന, ലെസോത്തോ, എസ്വാതിനി.
മാർച്ച് 31 വരെയാണ് ഇഖാമ റി എൻ ട്രി വിസിറ്റ് വിസാ കാലാവധികൾ നീട്ടി നൽകുകയെന്ന് ജവാസാത്ത് അറിയിച്ചു.
സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ രേഖകളുടെ കാലാവധികൾ നീട്ടില്ല എന്ന് ജവാസാത്ത് അറിയിപ്പിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
സൗജന്യ പുതുക്കലിൽ ഉൾപ്പെട്ടാൽ സൗദിയിലേക്ക് പറക്കാനായി നിരവധി പ്രവാസികൾ നാട്ടിൽ കാത്തിരിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa