റിയാദിൽ നമസ്ക്കരിച്ച് മടങ്ങുകയായിരുന്ന വ്യക്തിയെ കാറിടിപ്പിച്ച് വീഴ്ത്തി കൊള്ള നടത്തിയവർ പിടിയിൽ
റിയാദ്: സുബ്ഹ് നമസ്ക്കാരം നിർവ്വഹിച്ച് മടങ്ങുകയായിരുന്ന വ്യക്തിയെ കാറിടിപ്പിച്ച് വീഴ്ത്തി കൊള്ള നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് സ്വദേശി പൗരന്മാരാണു പ്രതികളെന്ന് റിയാദ് പോലീസ് അറിയിപ്പിൽ വ്യക്തമാക്കി. പ്രതികൾ അപകടം സൃഷ്ടിക്കാൻ ഉപയോഗിച്ച കാറും മോഷ്ടിച്ചതായിരുന്നു.
ഇതേ രീതിയിലുള്ള കുറ്റകൃത്യങ്ങൾ പ്രതികൾ നേരത്തെയും നടത്തിയതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കപ്പെടുകയും പ്രതികളെ പിടികൂടാൻ പബ്ലിക് പ്രൊസിക്യുഷൻ ഉത്തരവിടുകയും ചെയ്തിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യം കാണാം. https://arabianmalayali.com/2022/01/23/37531/
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa