Saturday, March 7, 2026
Saudi ArabiaTop Stories

സൗദിയിൽ പെട്രോൾ ടാങ്കർ അപകടത്തിൽ പെട്ട് മലയാളിക്ക് ഗുരുതര പരിക്ക്

നജ്രാൻ: ഖരിയയിൽ പെട്രോൾ ടാങ്കർ മറിഞ്ഞ് തിരുവനന്തപുരം നെല്ലനാട് കുറ്ററ സ്വദേശി റോസ്‌ മന്ദിരം വീട്ടിൽ ഷിഹാബുദ്ധീന് ഗുരുതര പരിക്ക്.

പെട്രോളുമായി സുലയിൽ നിന്ന് നജ്‌റാനിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം നടന്നത്. ഷിഹാബുദ്ധീനെ നജ്‌റാൻ കിംഗ് ഖാലിദ് ആശുപത്രീയിൽ പ്രവേശിപ്പിച്ചു.

അപകട സ്ഥലത്തെത്തിയ പോലീസും സിവിൽ ഡിഫൻസും ടാങ്കറിലെ പെട്രോൾ മരുഭൂമിയിലേക്ക് ഒഴുക്കി വിട്ടതിനു ശേഷം വാഹനം ക്രെയിൻ ഉപയോഗിച്ച് ഉയർത്തുകയായിരുന്നു.

ടാങ്കർ ലോറിയുടെ ടയർ പൊട്ടിയതാണു അപകട കാരണമെന്നാണു സൂചന. രണ്ട് മാസം മുംബായിരുന്നു ഷിഹാബുദ്ദീൻ നാട്ടിൽ നിന്ന് അവധിക്ക് ശേഷം സൗദിയിലെത്തിയത്. നജ്രാൻ കെ എം സി സി നേതാക്കൾ സഹായത്തിനുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്