ജിദ്ദയിൽ കെട്ടിടത്തിൽ തീപ്പിടിത്തം; 5 പേർക്ക് പരിക്ക്
ജിദ്ദ: ഷറഫിയയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കാൻ ജിദ്ദ സിവിൽ ഡിഫൻസിനു സാധിച്ചു.
ഒരു ഇലക്ട്രിക് മീറ്ററിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് ആയിരുന്നു അപകട കാരണം. കെട്ടിടത്തിലെ താമസക്കാരെ ഒഴിവാക്കാൻ സാധിച്ചു.
അതേ സമയം അഞ്ച് താമസക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം റിയാദ് ഇൻഡ്സ്ട്രിയൽ ഏരിയയിലെ ഗോഡൗണിലുണ്ടായ തീപ്പിടിത്തം സിവിൽ ഡിഫൻസ് നിയന്ത്രണ വിധേയമാക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa