Tuesday, September 24, 2024
Saudi ArabiaTop Stories

7504 പേരെ നാട് കടത്തി; ഒരാഴ്ചത്തെ പരിശോധനാ റിപ്പോർട്ട് പുറത്ത് വിട്ട് സൗദി ആഭ്യന്തര മന്ത്രാലയം

സൗദിയിൽ ഇഖാമ-തൊഴിൽ-അതിർത്തി നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുന്നു.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 13,620 നിയമ ലംഘകരെയാണു പരിശോധകർ പിടി കൂടിയത്.

ഇതിൽ 6700 ഇഖാമ നിയമ ലംഘകരും 5177 അതിർത്തി നിയമ ലംഘകരും 1743 തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു.

274 പേരെ അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞു കയറിയതിനു പിടികൂടിയിട്ടുണ്ട്. ഇതിൽ 42 ശതമാനം എത്യോപ്യക്കാരും 55 ശതമാനം യമനികളും 3 ശതമാനം മറ്റു രാജ്യക്കാരുമാണ്.

അനധികൃതമായി സൗദിക്ക് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 139 പേരും നിയമ ലംഘകർക്ക് അഭയം നല്കിയ 11 പേരും പിടിക്കപ്പെട്ടിട്ടുണ്ട്.

7504 പേരെ നാട് കടത്തിയതായും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്