സൗദിയിൽ പ്രതിരോധ നടപടികൾ എന്ന് മുതൽ ലഘൂകരിക്കും; പ്രമുഖ സൗദി കൺസൾട്ടൻ്റ് വിശദീകരിക്കുന്നു
സൗദിയിൽ നിലവിലുള്ള കൊറോണ പ്രതിരോധ നടപടികൾ എന്ന് മുതലായിരിക്കും ലഘൂകരിക്കുക എന്നത് സംബന്ധിച്ച് പ്രമുഖ സൗദി പകർച്ചാ വ്യാധി വിഭാഗം കൺസൾട്ടൻ്റ് ഡോ:ഖാലിദ് ഗലീല സൂചന നൽകി.
നേരത്തെ ഇതേ സമയത്ത് റിപ്പോർട്ട് ചെയ്തിരുന്ന കേസുകളുമായി തുലനം ചെയ്യുംബോൾ ഇനിയും കേസുകൾ കുറയാനാണു സാധ്യതയെന്നതിനാൽ അടുത്ത രണ്ടാഴ്ച കൊണ്ട് തന്നെ പ്രതിരോധ നടപടികളിൽ ഇളവ് അനുവദിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
ചില രാജ്യങ്ങൾ പ്രതിരോധ മുൻ കരുതലുകളിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച് ചിന്തിക്കുന്നത് കേസുകൾ കുറയുന്നത് കൊണ്ടാണ്.
തണുപ്പ് സീസണും കൊറോണ വ്യാപനവും തമ്മിൽ ബന്ധമില്ലെന്നും പ്രതിരോധ നടപടികളിൽ വീഴ്ച വരുത്തുന്നത് കൊണ്ടാണു കൊറോണ വ്യാപിക്കുന്നതെന്നും ഡോ:ഖാലിദ് അഭിപ്രായപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa