സൗദിയിൽ അഞ്ചാം ശീത തരംഗം അനുഭവപ്പെടാാൻ തുടങ്ങി
ജിദ്ദ: അഞ്ചാം ശീത തരംഗത്തിൻ്റെ പ്രതിഫലനങ്ങൾ രാജ്യത്ത് അനുഭവപ്പെടാൻ തുടങ്ങിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ വിഭാഗം വാക്താവ് ഹുസൈൻ ഖഹ്താനി അറിയിച്ചു.
തിങ്കളാഴ്ച മുതൽ അനുഭവപ്പെടാൻ ആരംഭിച്ച ശീത തരംഗത്തിൻ്റെ പ്രതിഫലനങ്ങൾ ബുധനാാഴ്ച വരെ നീണ്ടു നിൽകുമെന്നാണു ഖഹ്താനി നിരീക്ഷിക്കുന്നത്.
നോർത്തേൺ ബോഡർ, ഹായിൽ എന്നീ പ്രവിശ്യകളിൽ താപ നില മൈനസ് 2 ഡിഗ്രി വരെ താഴ്ന്നേക്കും. പൊതുവെ മിതമായ കാലാവസ്ഥ നുഭവപ്പെടുന്ന മക്കാ പ്രവിശ്യയിലും ഇന്നലെ മുതൽ തണുപ്പ് വർദ്ധിച്ചിട്ടുണ്ട്.
നിലവിൽ 50 ദിവസം നീണ്ട് നിന്ന ശൈത്യകാലം മാർച്ച് 20 വരെ നീണ്ടു നിൽക്കും ജോർദാൻ, സിറിയ, ലെബനാൻ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള ശീത തരംഗമാണു സൗദിയിൽ അനുഭവപ്പെടുന്നതെന്നും ഖഹ്താനി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q