Wednesday, September 25, 2024
Top StoriesU A E

യു എ ഇയിൽ വരാനിരിക്കുന്നത് വൻ തൊഴിലവസരങ്ങൾ; മലയാളികൾക്കും ഗുണം ചെയ്യും

ദുബൈ: രാജ്യത്ത് രണ്ട് ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും മലയാളികൾ അടങ്ങുന്ന ഇന്ത്യൻ സമൂഹത്തിനു അത് ഗുണം ചെയ്തേക്കുമെന്നും യു എ ഇ ധനകാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മറി അറിയിച്ചു.

യു എ ഇയിലുള്ള മുഖ്യ മന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അബ്ദുല്ല തൗഖ് അൽ മറി ഇക്കാര്യം സൂചിപ്പിച്ചത്.

യു എ ഇ സർക്കാരിൽ നിന്നും സ്വകാര്യ മേഖലയിൽ നിന്നുമുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി എല്ലാ പിന്തുണയും നിക്ഷേപകർക്ക് വാഗ്ദാനം ചെയ്തു.

യു എ ഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ ബന്ധങ്ങൾ കൂടുതൽ ദൃഡമായതായി അറിയിച്ച അബ്ദുല്ല തൗഖ് അൽ മറി രാജ്യം നടപ്പാക്കിയ പദ്ധതികൾ യു എ ഇയെ മികച്ച നിക്ഷേപ സൗഹൃദ രാഷ്ട്രമാക്കി മാറ്റിയിട്ടുണ്ടെന്നും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്