സൗദിയിൽ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായവരുടെ എണ്ണം 1000 കടന്നു
ജിദ്ദ: രാജ്യത്ത് പുതുതായി 4092 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 4604 പേർ കൂടി സുഖം പ്രാപിച്ചു.
അതേ സമയം ഗുരുതരാവസ്ഥയിലായവരുടെ എണ്ണം ആഴ്ചകൾക്ക് ശേഷം വീണ്ടും ആയിരം കവിഞ്ഞിട്ടുണ്ട്.
നിലവിൽ 1002 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. പുതുതായി 2 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു.
ഗുരുതരാവസ്ഥയിലായവരുടെ എണ്ണം വർദ്ധിക്കുന്നതിനിടയിലും മരണ നിരക്കിലെ കുറവ് ആശ്വാസം പകരുന്നു.
തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണം വരും ദിനങ്ങളിൽ കുറയും എന്നാണ് പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
