തിങ്കളാഴ്‌ച, മെയ്‌ 18, 2026
Saudi ArabiaTop Stories

സൗദി പ്രവാസികളുടെ മുന്നിലുള്ള വലിയൊരു വെല്ലുവിളിയായ യോഗ്യതാ ടെസ്റ്റ് പരാജയപ്പെടുന്നവരുടെ എണ്ണം നിരവധി; വിശദ വിവരങ്ങൾ പങ്ക് വെച്ച് മന്ത്രാലയ വാക്താവ്

റിയാദ്: സൗദിയിലെ വിദേശികൾക്കുള്ള തൊഴിൽ നൈപുണ്യ പരീക്ഷയിൽ നിരവധി തൊഴിലാളികൾ പരാജയപ്പെട്ടതായി സൗദി മാനവ വിഭവ ശേഷി മന്ത്രാലയ വാക്താവ് സഅദ് അൽ ഹമ്മാദ് അറിയിച്ചു.

കഴിഞ്ഞ 7 മാസത്തിനിടയിൽ മാത്രം 14,480 വിദേശ തൊഴിലാളികൾ യോഗ്യതാ പരീക്ഷയിൽ പരാജയപ്പെട്ടിട്ടുണ്ടെന്ന് ഹമ്മാദ് പറഞ്ഞു.

യോഗ്യതാ പരീക്ഷയിൽ പരാജയപ്പെട്ട ഇത്രയും പേരുടെയും ഇഖാമയും വർക്ക് പെർമിറ്റും പുതുക്കുന്നത് നിർത്തൽ ചെയ്തു.

ഒരിക്കൽ പരീക്ഷയിൽ പരാജയപ്പെട്ടവർക്ക് മറ്റു രണ്ട് അവസരങ്ങൾ കൂടി നൽകപ്പെടും. മൂന്നാമത് ടെസ്റ്റിലും പരാജയപ്പെട്ടാൽ നാടു കടത്തുകയാണു ചെയ്യുകയെന്ന് നേരത്തെ അധികൃതർ ഓർമ്മപ്പെടുത്തിയിരുന്നു.

അതേ സമയം ഇത് വരെ തൊഴിൽ നൈപുണ്യ പരീക്ഷയെഴുതിയതിൽ 90 ശതമാനം പേരും വിജയിച്ചിട്ടുണ്ട്.

രാജ്യത്തെ 23 തൊഴിൽ വിഭാഗങ്ങളിൽ നിന്നുള്ള 1000 ത്തിൽ പരം പ്രൊഫഷനുകൾക്കും തൊഴിൽ നൈപുണ്യ പരീക്ഷ ബാധകമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്