സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ജിസാൻ: ഹൃദയാഘാതത്തെത്തുടർന്ന് തൃശൂർ സ്വദേശി ജിസാനിലെ താമസ സ്ഥലത്ത് വെച്ച് അന്തരിച്ചു.
പത്ത് വർഷത്തോളമായി ബഖാലത്തു ശല്ലാലിൽ ജോലി ചെയ്യുകയായിരുന്ന വെസ്റ്റ് ചേർപ്പ് സ്വദേശി സത്യനാണു അന്തരിച്ചത്.
മൂന്ന് പതിറ്റാണ്ടോളമായി സത്യൻ പ്രവാസ ജീവിതം നയിക്കുന്നു. മൃതദേഹം സ്വദേശത്തേക്ക് അയക്കാനുള്ള ശ്രമം സാമൂഹിക പ്രവർത്തകർ ആരംഭിച്ചിട്ടുണ്ട്.
മണിയാം പറംബിൽ കൃഷ്ണൻ നായർ ആണു പിതാവ്. അമ്മ: മാധവി അമ്മ. ഭാര്യ: ഇന്ദിര. രണ്ട് പെൺകുട്ടികളുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa