റയ്യാനെ കിണറ്റിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമം മൂന്നാം ദിവസവും തുടരുന്നു; പ്രാർഥനയോടെ ലോകം
കിണറിൽ അകപ്പെട്ട മൊറോക്കൻ ബാലൻ റയ്യാനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം ദിവസത്തിലേക്ക്.
റയ്യാൻ അകപ്പെട്ട വളരെ വിസ്താരം കുറഞ്ഞ കിണറിനു സമാന്തരമായി മറ്റൊരു കിണർ കുഴിച്ചാണു രക്ഷാ പ്രവർത്തനം നടത്തുന്നത്.
കിണറ്റിലേക്ക് ഓക്സിജൻ നൽകിയും ഭക്ഷണം നൽകിയും ജീവൻ നില നിർത്താനുള്ള ശ്രമങ്ങളും തുടരുന്നു.
അതേ സമയം റയ്യാൻ അകപ്പെട്ട കിണറ്റിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
റയാന്റെ പിതാവ് കൃഷിയാവശ്യത്തിനായി കുഴിച്ച ഇടുങ്ങിയ കിണറായിരുന്നു ഇത്. 62 മീറ്ററാണ് കിണറിന്റെ ആഴം.
റയ്യാന്റെ മടങ്ങി വരവിനു പ്രാർഥനയോടെ കാതോർക്കുകയാണു ലോകം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa