Friday, November 22, 2024
Saudi ArabiaTop StoriesTravel

കേരളത്തിൽ നിന്നുള്ള മഹീന്ദ്ര ഥാർ സൗദി നിരത്തിൽ; അഭിമാനമായി ഈ മലയാളികൾ

കെ എൽ 17 രെജിസ്റ്റ്രേഷൻ ഥാർ ഇനി സൗദി നിരത്തുകളിൽ കണ്ടാൽ കണ്ണ് മിഴിക്കണ്ട. അതിൽ ഏഷ്യൻ ,ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഇറങ്ങിപ്പുറപ്പെട്ട മുവാറ്റുപുഴ സ്വദേശികളായ ഹാഫിസും ഹിജാസുമായിരിക്കുമുണ്ടായിരിക്കുക.

ഇക്കഴിഞ്ഞ നവംബർ 27 നായിരുന്നു അൻപതോളം ലോക രാജ്യങ്ങൾ സന്ദർശിക്കുകയെന്ന തീരുമാനത്തോടെ ഹാഫിസും ഹിജാസും നാട്ടിൽ നിന്ന് പുറപ്പെട്ടത്.

മഹീന്ദ്ര ഥാർ കേരളത്തിൽ നിന്ന് കാർഗോ വഴി യു എ ഇയിൽ എത്തിക്കുകയായിരുന്നു. രണ്ട് മാസത്തോളം യു എ ഇയിൽ സഞ്ചരിച്ച് ഒമാനിലേക്ക് കടക്കാനായിരുന്നു പദ്ധതിയെങ്കിലും യാത്രാ നടപടികൾ വൈകുമെന്നതിനാൽ സൗദിയിലേക്ക് കടക്കാൻ തീരുമാനമായി.

സൗദിയിലേക്ക് കടക്കാനായി രണ്ടാഴ്ച മുംബ് അതിർത്തിയിലെത്തിയെങ്കിലും യാത്രാ രേഖകളുടെ അപര്യാപതത മൂലം സൗദി പ്രവേശനം സാധ്യമായില്ല.

തുടർന്ന് ഇവർ തങ്ങളുടെ സഞ്ചാര പദ്ധതി വിശദീകരിച്ച് സൗദി ടൂറിസം മന്ത്രാലയവുമായി ഇ മെയിലിലൂടെ ബന്ധപ്പെടുകയും സൗദി ടൂറിസം മന്ത്രാലയം എല്ലാ പിന്തുണയും നൽകുകയും ചെയ്തു. ശേഷം ചൊവ്വാഴ്ച ഇവർ സൗദിയിലേക്ക് പ്രവേശിച്ചു.

ഇനി അടുത്ത 20 ദിവസങ്ങൾ സൗദിയിൽ കറങ്ങാനാണു പദ്ധതി. ശേഷം കോസ് വേ വഴി ബഹ്രൈനിലേക്ക് കടക്കും. തുടർന്ന് ഖത്തർ, കുവൈത്ത് , ജോർദാൻ, ഇസ്രായേൽ, ഈജിപ്ത് , സോമാലിയ, ദക്ഷിണാഫ്രിക്ക, സുഡാൻ, തുർക്കി, മൊറോക്കോ, ഇറാൻ എന്നിവിടങ്ങളിൽ സഞ്ചരിച്ച് യു എ ഇയിലേക്ക് തന്നെ മടങ്ങാനാണു പദ്ധതി.

ഈ ട്രിപ്പ് കഴിഞ്ഞതിനു ശേഷം ഇനി യൂറോപ്യൻ പര്യടനവും ഇവർ ഉദ്ദേശിക്കുന്നുണ്ട്. യാത്രാ ചെലവുകളെല്ലാം സ്വന്തം നിലയിലാണു ഇവർ വഹിക്കുന്നത്. യാതാ ചെലവുകൾ കുറക്കാൻ സ്പോൺസർഷിപ്പ് ലഭിക്കുന്നത് സഹായകരമാകുമെന്ന് ഇവർ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്