Thursday, November 14, 2024
Saudi ArabiaTop Stories

ഇനിയൊരു അവസരമുണ്ടാകില്ലെന്ന് ഓർമ്മപ്പെടുത്തൽ; ബിനാമികളുടെ പദവി ശരിയാക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

സൗദിയിൽ ബിനാമി ബിസിനസുകൾ പദവി ശരിയാക്കി നിയമ വിധേയമാക്കി വാണിജ്യ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാനുള്ള സമയ പരിധി നാളെ – ഫെബ്രുവരി 16 – അവസാനിക്കും.

നിയമ നടപടികൾ കൂടാതെ പദവി ശരിയാക്കാനുള്ള മറ്റൊരവസരം ഇനി ഉണ്ടാകില്ലെന്നാണു അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.

ഇതിനകം നിരവധി പ്രവാസികൾ സ്ഥാപനങ്ങളുടെ പദവികൾ ശരിയാക്കി നിയമ വിധേയരായിട്ടുണ്ട്.

ഇനി പരിശോധനകളിൽ പിടിക്കപ്പെട്ടാൽ 5 മില്യൺ റിയാൽ വരെ പിഴയും 5 വർഷം തടവും അനുഭവിക്കേണ്ടി വരുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തുന്നു.

ബിനാമി വിരുദ്ധ നിയമം ലംഘിക്കുന്ന എല്ലാവരോടും, പ്രത്യേകിച്ച് രണ്ട് മില്യൺ റിയാൽ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങൾ
അവരുടെ പദവി ശരിയാക്കണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്