സൗദിയിൽ പ്രതിദിന കൊറോണ കേസുകൾ വീണ്ടും ആയിരത്തിനു താഴെയെത്തി; ആക്റ്റീവ് കേസുകളും കുത്തനെ കുറഞ്ഞു
ജിദ്ദ: ദിവസങ്ങൾക്ക് ശേഷം സൗദിയിലെ പ്രതിദിന കൊറോണ കേസുകൾ വീണ്ടും ആയിരത്തിനു താഴെയെത്തി.
രാജ്യത്ത് പുതുതായി 997 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. അതേ സമയം 1928 പേർ കൂടി സുഖം പ്രാപിച്ചു.
ഗുരുതരാവസ്ഥയിലായവരുടെ എണ്ണം ഇന്ന് വീണ്ടും കുറഞ്ഞിട്ടുണ്ട്. 876 പേരാണ് ഇപ്പോൾ ഗുരുതരാവസ്ഥയിലുള്ളത്.
പുതുതായി 1 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു. 8982 പേരാണ് സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചത്.
രാജ്യത്ത് നിലവിൽ 19,929 ആക്റ്റീവ് കൊറോണ കേസുകളാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q