Sunday, September 22, 2024
KuwaitTop Stories

ഹുസൈൻ അൽ അജ്മി അന്തരിച്ചു

കുവൈത്തിലെ പ്രമുഖ കൗമാര ഗായകനായ ഹുസൈൻ അൽ അജ്മി അന്തരിച്ചു.

ഷബിൽ യാം എന്ന പേരിലറിയപ്പെടുന്ന ഹുസൈൻ കുവൈത്തിൽ ഉണ്ടായ ഒരു വാഹനാപകടത്തെത്തുടർന്ന് തീവ്ര പരിചരണത്തിലായിരുന്നു.

അപകടത്തെത്തുടർന്ന് കോമയിലായ ഹുസൈനു 10 വയസ്സായിരുന്നു പ്രായം.

തലച്ചോറിൽ രക്തം കട്ട പിടിച്ചതാണു സ്ഥിതി ഗുരുതരമാകാൻ കാരണമെന്നാണു റിപ്പോർട്ടുകൾ പറയുന്നത്.

വിദഗ്ദ ചികിത്സക്കായി റിയാദിൽ സൗകര്യമൊരുക്കാൻ സൽമാൻ രാജാവും കിരീടാവകാശിയും നിർദ്ദേശം നൽകിയെങ്കിലും ചികിത്സക്കായി റിയാദിലേക്ക് മാറ്റും മുമ്പ് ഇന്ന് ഉച്ചക്ക് മരണം സംഭവിക്കുകയായിരുന്നു.

റിയാദിലേക്ക് മാറ്റുന്നതിനായിൽ കുവൈത്ത് ആരോഗ്യ മന്ത്രി പ്രത്യേക വിമാനം അനുവദിക്കുകയും ചെയ്തിരുന്നു.

ഹുസൈൻ അൽ അജ്മിയുടെ അകാല വിയോഗത്തിൽ ആയിരക്കണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിൽ അനുശോചനം അറിയിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്