Sunday, September 22, 2024
Saudi ArabiaTop Stories

സുജൂദിൽ പാകിസ്ഥാനി പൗരൻ മരിച്ചിട്ടില്ല; ഔദ്യോഗിക സ്ഥിരീകരണവുമായി മദീന റെഡ് ക്രസന്റ്

മദീനയിൽ ഇന്നലെ ജുമുഅ നമസ്ക്കാര സമയം പാകിസ്ഥാനി പൗരൻ സുജൂദിലായി മരിച്ചുവെന്ന വർത്ത മദീന റെഡ് ക്രസന്റ് നിഷേധിച്ചു.

മദീന ബ്രാഞ്ച് റെഡ് ക്രസന്റ് വാക്താവ് ഖാലിദ് അൽ സഹ് ലി ആണ് ഇത് സംബന്ധിച്ച് വിശദീകരണം നൽകിയത്.

പ്രസ്തുത വ്യക്തിക്ക് ബോധക്ഷയം സംഭവിച്ചതായിരുന്നുവെന്നും മസ്ജിദുന്നബവിയിലെ ആംബുൽൻസ് സ്ക്വാഡ് സംഭവ സ്ഥലത്ത് എത്തി അയാളെ ഹോസ്പിറ്റലിലേക്ക് മാറ്റി അത്യാവശ്യ ചികിത്സ നൽകിയതായും സഹ് ലി വ്യക്തമാക്കി.

നേരത്തെ ചില മാധ്യമങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും സുജൂദിലായിരിക്കെ പാകിസ്ഥാൻ പൗരൻ മരിച്ചുവെന്ന നിലയിൽ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.

എന്നാൽ മരിച്ചുവെന്ന പ്രസ്തുത വാർത്ത തെറ്റാണെന്ന് ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തന്നെ പ്രസ്താവിച്ച വിവരം ഇന്നലെ ‘അറേബ്യൻ മലയാളി’ സൂചിപ്പിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്