കഴിഞ്ഞ 23 വർഷമായി ഉറക്കം കൊണ്ട് പ്രയാസപ്പെട്ട സൗദി വനിതക്ക് ഒടുവിൽ ആശ്വാസം
കഴിഞ്ഞ 23 വർഷത്തോളമായി ഉറക്കം മൂലം പ്രയാസപ്പെട്ട സൗദി വനിത്ക്ക് താൻ അനുഭവിച്ച പ്രയാസങ്ങൾ വിവരിക്കുംബോൾ കരച്ചിൽ നിർത്താനായില്ല.
പകൽ സമയം നിർബന്ധിതയായി മണിക്കൂറുകളോളം ഉറങ്ങേണ്ട അവസ്ഥയാണ് മശാഇൽ എന്ന യുവതിക്ക് നേരിടേണ്ടി വന്നത്.
കാറിൽ ഇരിക്കുംബോഴും കുടുംബത്തോടൊപ്പം ഇരിക്കുംബോഴും പഠന ക്ലാസുകളിൽ ഇരിക്കുംബോഴും എന്ന് തുടങ്ങി അധിക സമയവും ഇവരെ ഉറക്കം മാടി വിളിക്കുമായിരുന്നു.
അവസാനം ഈ രോഗത്തിനു കിംഗ് സൗദി യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിച്ച പ്രത്യേക ചികിത്സയിലൂടെ മശാഇലിനു ആശ്വാസം ലഭിക്കുകയായിരുന്നു.
ഈ സ്ത്രീയുടെ കേസ് വളരെ സങ്കീർണ്ണമായിരുന്നുവെന്നും അതി വിദഗ്ധ ചികിത്സയിലൂടെ ഫലം കാണുകയയിരുന്നുവെന്നും അവരെ ചികിത്സിച്ച ഡോക്ടർ വെളിപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa