Sunday, September 22, 2024
Saudi ArabiaTop Stories

ജിദ്ദ എയർപോർട്ട് ഇനി DAA ഓപറേറ്റ് ചെയ്യും

കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് പ്രവർത്തിപ്പിക്കുന്നതിന് ജിദ്ദ എയർപോർട്ട് കമ്പനി ഐറിഷ് എയർപോർട്ട് മനേജ്മെന്റ് കംബനിയായ DAA  ഇന്റർനാഷണലുമായി തന്ത്രപരമായ സഹകരണ കരാർ ഒപ്പിട്ടു.

ഡ്യുബ്ലിൻ, കോർക് എയർപോർട്ടുകൾ ഓപറേറ്റ് ചെയ്യുന്ന DAA ഇന്റർനാഷണൽ അടുത്ത അഞ്ച് വർഷത്തേക്കാണ് ജിദ്ദ എയർപോർട്ട് ഓപറേറ്റ് ചെയ്യാനുള്ള കരാർ നേടിയത്.

യാത്രാനുഭവം മികച്ചതാക്കുന്നതിനായുള്ള ക്വാളിറ്റിയുള്ള സ്ഥാപനം കണ്ടെത്തുന്നതിനായിരുന്നു ജിദ്ദ എയർപോർട്ട് കമ്പനി ശ്രമിച്ചതെന്ന് സി ഇ ഒ റിയാദ് ത്വർബസൂനി പറഞ്ഞു.

പ്രാദേശിക ജീവനക്കാർക്ക് ആഗോള വൈദഗ്ധ്യം കൈമാറാൻ ജിദ്ദ എയർപോർട്ട് കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, തൊഴിലിൽ മാത്രമല്ല, കഴിവുകൾ കൈമാറുന്നതിലും കമ്പനിയിലെ യുവാക്കളുടെ കഴിവുകൾ ഉയർത്തുന്നതിലും ഒരു സംയോജിത പരിപാടി സൃഷ്ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ത്വർബസൂനി പ്രസ്താവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്