Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ഇന്ത്യക്കാരനടങ്ങുന്ന കവർച്ചാ സംഘം പിടിയിൽ

അൽബാഹയിലെ മിഖ് വയിൽ സ്വദേശികളും വിദേശികളും അടങ്ങുന്ന കവർച്ചാ സംഘം സുരക്ഷാ വിഭാഗത്തിന്റെ പിടിയിൽ.

എട്ട് സൗദികളും ആറ് ബംഗ്ലാദേശ് പൗരന്മാരും ഒരു ഇന്ത്യക്കാരനും അടക്കം 15 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

കടകൾ, ഇസ്തിറാഹകൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ച് കവർച്ച നടത്തിയിരുന്ന സംഘം ഗ്യാസ് സിലിണ്ടർ, എ സി, കോപ്പർ കേബിൾ എന്നിവയായിരുന്നു മോഷ്ടിച്ചിരുന്നത്.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യുഷനു കൈമാറിയതായി പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്