വിസിറ്റിംഗ് വിസക്കാർക്ക് ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടൽ; ബന്ധപ്പെടേണ്ട നമ്പർ വെളിപ്പെടുത്തി തവക്കൽനാ
സൗദിയിലേക്ക് വരുന്ന ഏത് തരം വിസിറ്റ് വിസക്കാർക്കും തവക്കൽനാ ആപ് വഴിയുള്ള തങ്ങളുടെ ഹെൽത്ത് സ്റ്റാറ്റസ് പ്രയോജനപ്പെടുത്താമെന്ന് തവക്കൽനാ പ്ലാറ്റ് ഫോം ഓർമ്മിപ്പിച്ചു.
ഇത്തരത്തിൽ ഉള്ള ഹെൽത്ത് സ്റ്റാറ്റസ് അവരുടെ കോവിഡ് ചികിത്സ കൂടി കവർ ചെയ്യുന്ന ഹെൽത്ത് ഇൻഷൂറൻസുമായി ലിങ്ക്ഡ് ആയിരിക്കും.
ഏതെങ്കിലും വ്യക്തികൾക്ക് തവക്കൽനായിലെ സെക്യൂർഡ് വിസിറ്റർ സ്റ്റാറ്റസ് നഷ്ടപ്പെട്ടാൽ അവരുടെ ഇൻഷൂറൻസ് സാധുതയുള്ളതാണോ എന്ന് അറിയുന്നതിനായി 92001177 എന്ന സൗദി ഹെൽത്ത് ഇൻഷൂറൻസ് കൌൺസിലിന്റെ നമ്പറിൽ ബന്ധപ്പെടണമെന്നും തവക്കൽനാ ഓർമ്മപ്പെടുത്തുന്നു.
സന്ദർശക വിസയിലുള്ള നിരവധിയാളുകൾ തങ്ങളുടെ സ്റ്റാറ്റസ് unsecured visitor എന്ന് മാറിയതായി അറേബ്യൻ മലയാളിയെ അറിയിച്ചിരുന്നു.
കോവിഡ് ചികിത്സ കവർ ചെയ്യുന്ന ഇൻഷൂറൻസ് ഇല്ലാതെ സൗദിയിലെത്തിയതാണു ഇങ്ങനെ സ്റ്റാറ്റസ് മാറാൻ കാരണം എന്നാണ് മനസ്സിലാകുന്നത്.
രാജ്യത്തേക്ക് വരുന്ന മുഴുവൻ വിസിറ്റേഴ്സും കോവിഡ് ചികിത്സ കവർ ചെയ്യുന്ന ഹെൽത്ത് ഇൻഷൂറൻസ് ഉറപ്പാക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ ഓർമ്മപ്പെടുത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa