Monday, September 23, 2024
Saudi ArabiaTop Stories

മേച്ചിൽ നിയമ ലംഘനം നടത്തി; സൗദിയിൽ 4 ഇന്ത്യക്കാരടക്കം 67 പേർ പിടിയിൽ

പരിസ്ഥിതി നിയമ ലംഘനം നടത്തിയതിന് സൗദിയിൽ 41 സ്വദേശികൾ ഉൾപ്പടെ 67 പേർ പിടിയിലായതായി പരിസ്ഥിതി സംരക്ഷണ സേന അറിയിച്ചു.

പിടിയിലായവരിൽ സൗദികൾക്ക് പുറമെ 4 ഇന്ത്യക്കാരും സുഡാനികളും പാകിസ്ഥാനികളും യമനികളും ഉൾപ്പെടുന്നു.

ഒട്ടകങ്ങളുടെയും ആടുകളുടെയും മേച്ചിൽ വിലക്കിയ സ്ഥലത്ത് ഇവർ 1425 ഒട്ടകങ്ങളെയും 237 ആടുകളെയും മേയ്ച്ചതാണ് അറസ്റ്റിലേക്ക് നയിച്ചത്.

ഓരോ ഒട്ടകത്തിനും 500 റിയാൽ, ഓരോ ആടിനും 200 റിയാൽ എന്ന തോതിൽ കുറ്റക്കാരിൽ നിന്ന് പിഴ ഈടാക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്