റമളാൻ ഉംറ മുന്നൊരുക്കങ്ങൾ വ്യക്തമാക്കി ഉംറ സെക്യൂരിറ്റി ഫോഴ്സ് കമാണ്ടർ
മക്ക: മുൻ കാലങ്ങളിൽ നടപ്പാക്കിയ വിവിധ പദ്ധതികൾ വിലയിരുത്തി തങ്ങളുടെ മറ്റു സഹകാരികളുമായി ചേർന്ന് ഈ വർഷത്തെ റമളാൻ ഉംറ സീസൺ വിജയകരമാക്കാൻ പ്രവർത്തിക്കുമെന്ന് ഉംറ സെക്യുരിറ്റി ഫോഴ്സ് കമാണ്ടർ മേജർ ജനറൽ മുഹമ്മദ് അൽ ബസാമി വ്യക്തമാക്കി.
മത്വാഫും ഗ്രൗണ്ട് ഫ്ലോറും തീർഥാടകർക്ക് നിശ്ചയിക്കപ്പെട്ട ഏരിയയാണ്.
കിംഗ് അബ്ദുൽ അസീസ് ഗേറ്റ്, കിംഗ് ഫഹദ് ഗേറ്റ്, ഉംറ ഗേറ്റ്, അസലാം ഗേറ്റ്, മർവ എൻട്രൻസ് എന്നിവയിലൂടെ തീർഥാടകർക്ക് പ്രവേശിക്കാം.
റമളാനിൽ ഉംറ നിർവഹിക്കാൻ തസ് രീഹ് വേണം. അതേ സമയം മസ്ജിദുൽ ഹറാമിലും മുറ്റത്തും പ്രവേശിക്കാൻ തസ് രീഹ് വേണ്ട.
മസ്ജിദുൽ ഹറാമിലെ സെൻട്രൽ ഏരിയകളിൽ മാസ്ക് ധരിക്കൽ നിർബന്ധമാണ്.
നമസ്ക്കാരത്തിനിടെ മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഇരു ഹറം മസ്ജിദുകളിലും ഉറപ്പ് വരുത്തുമെന്നും സ്മാർട്ട് ഡിവൈസുകളുടെ സഹായത്തോടെ പ്രവേശനം നിയന്ത്രിക്കുമെന്നും ഉംറ സെക്യൂരിറ്റി ഫോഴ്സ് അസിസ്റ്റന്റ് കമാണ്ടർ മേജർ ജനറൽ അലി ഖഹ് താനിയും അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa