വിദേശികൾക്ക് ഓൺലൈൻ വഴി ഉംറ വിസ ലഭിക്കാൻ ചെയ്യേണ്ട നാല് കാര്യങ്ങൾ അറിയാം
വിദേശികൾക്ക് ഇലക്ട്രോണിക് പോർട്ടൽ വഴി ഉംറ വിസ ഇഷ്യു ചെയ്ത് ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
സൗദി ഹജ്ജ് ഉംറ മന്ത്രാലയം അംഗീകരിച്ച ഉംറ സർവീസ് ദാതാക്കൾക്കുള്ള പോർട്ടൽ വഴിയാണ് ഉംറ വിസ ലഭിക്കാൻ അപേക്ഷിക്കേണ്ടത്.
ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കുന്നവർ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ മന്ത്രാലയം ഓർമ്മപ്പെടുത്തുന്നു.
1. മന്ത്രാലയം അംഗീകരിച്ച ഉംറ സർവീസ് ദാതാക്കൾക്കുള്ള സൈറ്റിൽ പ്രവേശിക്കുക. സൈറ്റ് ലിങ്ക്: https://maqam.gds.haj.gov.sa/Home/OTAs
2. അനുയോജ്യമായ ഉംറ പാക്കേജ് തെരഞ്ഞെടുക്കുക. (ഉംറ കംബനി,താമസം, ഭക്ഷണം, ഗതാഗതം എന്നിവയടങ്ങുന്ന).
3. തീർഥാടകർക്കുള്ള ഡാറ്റകൾ എന്റർ ചെയ്യുക. ആവശ്യമായവ അപ് ലോഡ് ചെയ്യുക. ഇലക്ട്രോണിക് പേയ്മെന്റ് ഡാറ്റ എന്റർ ചെയ്യുക.
4. വിസ അപ്ലിക്കേഷൻ സമർപ്പിക്കുക. വിദേശകാര്യ വകുപ്പിന്റെ സൈറ്റിൽ ലോഗിൻ ചെയ്ത് ഡാറ്റകൾ പൂരിപ്പിക്കുക,
വിസ ഇലക്ട്രോണിക് ആയി ഇഷ്യു ചെയ്യുകയും അത് അപേക്ഷകനു പ്രിന്റ് എടുക്കുകയും ചെയ്യാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa