ശനിയാഴ്‌ച, മെയ്‌ 16, 2026
Saudi ArabiaTop Stories

ഇഅതമർനാ ആപിൽ “മുസ് ലിമായിരിക്കണം” എന്ന നോട്ടിഫിക്കേഷൻ വരാനുള്ള കാരണം വ്യക്തമാക്കി ഹജ്ജ് ആന്റ് ഉംറ

ഇഅതമർനാ ആപിൽ you must be a muslim എന്ന ഒരു നോട്ടിഫിക്കേഷൻ വരാനുണ്ടായ കാരണം സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ ആപ് അപ്ഡേഷനിലായതിനാൽ ആണ് ഇത്തരത്തിൽ നോട്ടിഫിക്കേഷൻ പ്രത്യക്ഷപ്പെട്ടത്.

ഉപയോക്താക്കൾ ആപ് പിന്നീട് തുറന്ന് ഉപയോഗിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്യുന്നു.

എല്ലാ ഉപയോക്താക്കൾക്കും ഈ പ്രശ്നം ഇല്ലെങ്കിലും ചിലർക്ക് പ്രസ്തുത നോട്ടിഫിക്കേഷൻ വന്നപ്പോൾ പരാതിപ്പെട്ടപ്പോഴാണു അധികൃതർ വിശദീകരണം നൽകിയത്.

ഉംറ പെർമിറ്റിനും റൗളയിലെ നമസ്ക്കാരത്തിനും ഇഅതമർനാ ആപ് വഴി പെർമിറ്റെടുക്കാൻ ശ്രമിച്ചപ്പോഴാണു ചിലർക്ക് ഈ നോട്ടിഫിക്കേഷൻ വന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്