ശനിയാഴ്‌ച, മെയ്‌ 16, 2026
Saudi ArabiaTop Stories

മസ്ജിദുൽ ഹറാമിന്റെ 100 ലധികം വാതിലുകൾ തുറന്നിട്ടതായി അധികൃതർ

മക്ക: ഉംറ തീർഥാടകരുടെയും നമസ്ക്കാരത്തിനെത്തുന്നവരുടെയും ആഗമന നിർഗമനങ്ങൾക്കയി മസ്ജിദുൽ ഹറാമിന്റെ 100 ലധികം വാതിലുകൾ തുറന്നിട്ടതായി ഇരു ഹറംകാര്യ വകുപ്പ് വ്യക്തമാക്കി.

മസ്ജിദുൽ ഹറാമിലെ തിക്കും തിരക്കും ഒഴിവാക്കാൻ ഇത് സഹായിക്കും എന്നാണ്‌ വിലയിരുത്തൽ.

വിശുദ്ധ റമളാനിന്റെ പുണ്യങ്ങൾ കരസ്ഥമാക്കാനായി ഹറമിലേക്ക് വിശ്വാസികളുടെ തിരക്ക് വർദ്ധിച്ച് കൊണ്ടിരിക്കുന്നു.

ഉംറക്കാർക്കും നമസ്ക്കാരത്തിനു വരുന്നവർക്കും പ്രത്യേകം സ്ഥലങ്ങൾ നിജപ്പെടുത്തിക്കൊണ്ട് അധികൃതർ പ്രത്യേകം പ്രസ്താവനയിറക്കിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്