ശനിയാഴ്‌ച, മെയ്‌ 16, 2026
Saudi ArabiaTop Stories

രിഹാബ് സഹ്രാനിയുടെ മയ്യിത്ത് മക്കയിൽ ഖബറടക്കി

കഴിഞ്ഞ ദിവസം ജിദ്ദയിൽ തന്റെ ഭർത്താവിന്റെ ആസിഡാക്രമണത്തിൽ മരിച്ച രിഹാബ് അസഹ്രാനിയുടെ മേലുള്ള മയ്യിത്ത് നമസ്ക്കാരം ഹറമിൽ വെച്ച് നടന്നു.

ശേഷം മക്കയിൽ തന്നെയുള്ള ഒരു മഖ്ബറയിൽ അവരെ മറവ് ചെയ്തതായി ബന്ധുക്കൾ അറിയിച്ചു.

രിഹാബ് സഹ്രാനിയുടെ മരണകാരണം ആസിഡാക്രമണത്തിൽ പൊള്ളലേറ്റതാണെന്ന് ഡെത്ത് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നതായി അവരുടെ മാതവ് വ്യക്തമാക്കി.

രിഹാബ് സഹ്രാനിയുടെ ആദ്യ ഭർത്താവിലുള്ള ചെറിയ കുട്ടിക്കും ആസിഡാക്രമണത്തിൽ ശക്തമായ പൊള്ളലേൽക്കുകയും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.

ആസിഡാക്രമണ സമയത്ത് ഇവരെ രക്ഷിക്കാനെത്തിയ നിരവധി പേർക്കും പൊള്ളലേറ്റിട്ടുണ്ട്.

പ്രതിയായ ഭർത്താവിനെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്