ജനപ്രീതിൽ ലോക നേതാക്കളിൽ ഒന്നാമൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ
ലോക നേതാക്കളിൽ ജനപ്രീതിയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒന്നാം സ്ഥാനത്ത്.
2021 ഡിസംബറിൽ ഓസ്‌ട്രേലിയൻ റിസർച്ച് സെന്റർ ലോവി ഇൻസ്റ്റിറ്റ്യൂട്ട് ഇന്തോനേഷ്യയിൽ നടത്തിയ ഒരു സർവേയിലാണ് ലോക നേതാക്കൾക്കിടയിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒന്നാം സ്ഥാനത്തെത്തിയത്.
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ തൊട്ടു പിറകിൽ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആണുള്ളത്.
മൂന്നാം സ്ഥാനത്ത് സിംഗപൂർ പ്രധാനമന്ത്രിയും നാലും അഞ്ചും ആറും ഏഴും സ്ഥാനങ്ങളിൽ യഥാക്രമം അമേരിക്കൻ പ്രസിഡന്റും റഷ്യൻ പ്രസിഡന്റും ചൈനീസ് പ്രസിഡന്റും നോർത്ത് കൊറിയൻ പ്രസിഡന്റും ആണുള്ളത്.
2017 ൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ടൈം മാഗസിൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ തെരഞ്ഞെടുത്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa