2030 ൽ 36 റമളാൻ നോമ്പുകൾ ലഭിക്കുമെന്ന് ഖാലിദ് അസആഖ്
2030 ൽ വിശുദ്ധ റമളാൻ രണ്ട് തവണ ലഭിക്കുമെന്ന് സൗദിയിലെ പ്രശസ്ത ജ്യോതിശാസ്ത്ര നിരീക്ഷകൻ ഖാലിദ് അ സ ആഖ് വ്യക്തമാക്കി.
2030 ന്റെ ആദ്യത്തിൽ റമളാൻ മാസത്തിൽ നിന്നുള്ള 30 നോമ്പ് ലഭിക്കും.
അത് പോലെ 2030 ന്റെ അവസാനത്തിലും 6 റമളാൻ വ്രത നാളുകൾ ലഭിക്കും.
2030 ൽ ജനുവരി 5 നായിരിക്കും ഹിജ് റ 1451 ലെ റമളാൻ ഒന്ന് കടന്ന് വരിക. പിന്നീട് 2030 ഡിസംബർ 26 നായിരിക്കും ഹിജ്റ 1452 ലെ റമളാൻ ഒന്ന് കടന്ന് വരിക.
ചുരുക്കത്തിൽ രണ്ട് ഹിജ് റ വർഷങ്ങളിലെ റമളാൻ ലഭിക്കുമെന്നതിനാൽ 2030 ന്റെ ആദ്യത്തിലും അവസാനത്തിലുമായി 36 റമളാൻ നോംബുകൾ ലഭിക്കുമെന്ന് സാരം.
1965 ലും 1997 ലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.2030 നു പുറമെ 2063 ലും ഇനി ഇത് പോലെ രണ്ട് റമളാൻ ലഭിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa