ഇഹ്സാൻ ജീവകാരുണ്യ ക്യാംബയിന് ഇത് വരെ സംഭാവനയായി ലഭിച്ചത് 107.8 കോടി റിയാൽ
ജിദ്ദ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ദേശീയ ക്യാംബയിൻ-ഇഹ്സാൻ- ലേക്കുള്ള സംഭാവനകൾ ഒഴുകുന്നത് തുടരുന്നു.
ഇത് വരെയായി 107.8 കോടി റിയാലാണ് സംഭാവനയായി ലഭിച്ചത്. ഇതിനകം 23 മില്യൻ റിയാലിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
സൽമാൻ രാജാവ് 3 കോടി റിയാലും ക്രൌൺ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 2 കോടി റിയാലും സംഭാവന നൽകിയായിരുന്നു ക്യാംബയിന് തുടക്കം കുറിച്ചത്.
തുടർന്ന് വിവിധ സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം വൻ തുകകൾ തന്നെ സംഭാനയായി നൽകിക്കൊണ്ടിരിക്കുന്നു.
ആരോഗ്യ, പാർപ്പിട, വിദ്യാഭ്യാസ, ഭക്ഷണ, സാമൂഹിക പദ്ധതികളടങ്ങുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇഹ്സാൻ ചാരിറ്റി ഫണ്ട് വിനിയോഗിക്കും.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പദ്ധതിക്ക് ആരംഭം കുറിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa