Sunday, September 22, 2024
Saudi ArabiaTop Stories

ഭിക്ഷാടനക്കാരിൽ സൗദി സുരക്ഷാ വിഭാഗം തേടുന്ന സ്വദേശിയും; അംഗവൈകല്യം അഭിനയിച്ചും ഭിക്ഷാടനം; വീഡിയോ

ഭിക്ഷാടന മാഫിയകളെ ഒതുക്കുന്നതിനുള്ള ക്യാംബയിൻ തുടരുന്നതിനിടയിൽ സുപ്രധാന വിവരങ്ങളുമായി സൗദി പൊതു സുരക്ഷാ വിഭാഗം.

തെരുവിൽ നേരിട്ട് ഭിക്ഷ യാചിച്ചിരുന്ന ഒരു സൗദി പൗരനെ അറസ്റ്റ് ചെയ്ത് പരിശോധിച്ചപ്പോൾ അയാൾ നേരത്തെ സൗദി സുരക്ഷാ വിഭാഗത്തിന്റെ വാണ്ടഡ് ലിസ്റ്റിൽ പെട്ടയാളാണെന്ന് വ്യക്തമാകുകയായിരുന്നു.

അംഗവൈകല്യം അഭിനയിച്ചും സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ചും ഭിക്ഷാടനം നടക്കുന്നതായി സുരക്ഷാ വിഭാഗം വേളിപ്പെടുത്തി.

സുരക്ഷാ കാരണങ്ങളാൽ ഭിക്ഷാടനക്കാർക്ക് യാതൊരു വിധ സഹായവും ചെയ്യരുതെന്ന് പൊതുസുരക്ഷാ വിഭാഗം ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു.

ദമാമിൽ ഭിക്ഷാടനത്തിനായി അംഗവൈകല്യം അഭിനയിച്ച ഒരാളെ സുരക്ഷാ വിഭാഗം പിടികൂടുന്നതിന്റെ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്