അവൻ അവന്റെ ഉമ്മക്കൊപ്പം ഉറങ്ങട്ടെ; ജിദ്ദയിലെ സ്കൂളിൽ കുട്ടികൾ തമ്മിലുണ്ടായ അടിപിടിയിൽ മരിച്ച തന്റെ മകന്റെ ഘാതകനു മാപ്പ് നൽകി പിതാവ്
ജിദ്ദയിലെ ഒരു സ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിൽ മരിച്ച വിദ്യാർഥിയുടെ പിതാവ് മകന്റെ മരണത്തിനു കാരണക്കാരനായ വിദ്യാർഥിക്ക് നിരുപാധികം മാപ്പ് നൽകി.
കുട്ടികളിൽ ഒരാളുടെ പോക്കറ്റ് മറ്റൊരാൾ കീറിയത് സംബന്ധിച്ച്. ഉണ്ടായ അടിപിടിയാണു അവസാനം മരണത്തിൽ കലാശിച്ചത്.
അടിപിടിക്കിടെ തലക്കേറ്റ മർദ്ദനമാണു അബ്ദുല്ല ഗാമിദി എന്ന കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്.
കുട്ടിയുടെ മരണ കാരണം വ്യക്തമാകാനുള്ള മെഡിക്കൽ റിപ്പോർട്ട് വരാനിരിക്കുന്നുണ്ട്.
അതേ സമയം തന്റെ മകന്റെ മരണത്തിനു കാരണക്കാരനായ കുട്ടിക്ക് മാപ്പ് നൽകിക്കൊണ്ട് അവൻ അവന്റെ ഉമ്മക്കൊപ്പം ഉറങ്ങട്ടെ എന്നാണ് പിതാവ് പറഞ്ഞത്.
അതോടൊപ്പം സ്കൂൾ പ്രവർത്തന സമയത്ത് അദ്ധ്യാപകൻ ക്ലാസിലില്ലാതിരുന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa